Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctor Speaks

Doctor Speaks

മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ക്ലി​നി​ക്ക​ൽ സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തു പി​ഴ​വ് ത​ന്നെ; ഡോ. ​നെ​ൽ​സ​ൺ തോ​മ​സ് എ​ഴു​തു​ന്നു

കോ​ട്ട​യം: ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​ന​സ്തീ​ഷ്യ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ക്ലി​നി​ക്ക​ൽ സ​ർ​ജ​ന്മാ​രി​ല്ലെ​ന്ന​തു ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡോ​ക്ട​ർ​മാ​ർ ത​ന്നെ രം​ഗ​ത്ത്.

മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ക്ലി​നി​ക്ക​ൽ സ​ർ​ജ​ൻ​മാ​രെ ഒ​ഴി​വാ​ക്കി ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഗൗ​ര​വ​ത​ര​മാ​യ പോ​രാ​യ്മ​യാ​ണെ​ന്നു ഡോ. ​നെ​ൽ​സ​ൺ തോ​മ​സ് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ര​ണം സ​ർ​ജ​ൻ​മാ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രെ​ല്ലാം ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​വ​രോ ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളി​ൽ നൈ​പു​ണ്യ​മു​ള്ള​വ​രോ അ​ല്ലെ​ന്നു കു​റി​പ്പി​ൽ പ​റ​യു​ന്നു. അ​ന​സ്തേ​ഷ്യ​യും ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ക്ലി​നി​ക്ക​ൽ സ​ർ​ജ​ൻ അ​നി​വാ​ര്യ​മാ​യി​രു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം താ​ഴെ:

ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​ന​സ്തീ​ഷ്യ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ക്ലി​നി​ക്ക​ൽ സ​ർ​ജ​ന്മാ​രി​ല്ലെ​ന്നും പ​ക​രം ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​നാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞു​കേ​ട്ട​താ​ണ് ഈ ​കു​റി​പ്പി​ന് ആ​ധാ​രം.

ഒ​രു സ​ർ​ജി​ക്ക​ൽ വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ജ​ന്മാ​രി​ല്ലാ​ത്ത മെ​ഡി​ക്ക​ൽ ബോ​ർ​ഡോ എ​ന്ന് അ​തി​ശ​യ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ്, ന​മ്മു​ടെ നാ​ട്ടി​ൽ സ​ർ​ജ​ൻ എ​ന്ന വാ​ക്കി​നോ​ടു​ള്ള ചി​ല അ​ടി​സ്ഥാ​ന​പ​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ന​മ്മ​ൾ തി​രു​ത്തേ​ണ്ട​തു​ണ്ട്.

പേ​രി​ന്‍റെ വാ​ലി​ൽ ഒ​രു സ​ർ​ജ​ൻ ക​ണ്ടാ​ൽ ഉ​ട​നെ ന​മ്മ​ൾ വി​ചാ​രി​ക്കും ക​ക്ഷി ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ ക​യ​റി വ​ലി​യ ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്യു​ന്ന ആ​ളാ​ണെ​ന്ന്. യ​ഥാ​ർ​ഥ​ത്തി​ൽ, ഈ ​പേ​രു​ള്ള​തു​കൊ​ണ്ട് മാ​ത്രം ഒ​രാ​ൾ ജീ​വ​നു​ള്ള ശ​രീ​ര​ത്തി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ സാ​ങ്കേ​തി​ക​മാ​യി വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ളാ​ക​ണ​മെ​ന്നി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് ന​മ്മു​ടെ നാ​ട്ടി​ലെ ചി​ല പ്ര​ശ​സ്ത​മാ​യ സ​ർ​ജ​ൻ ത​സ്തി​ക​ക​ൾ നോ​ക്കാം.

ആ​ദ്യ​ത്തേ​ത് ഹൗ​സ് സ​ർ​ജ​ൻ ആ​ണ്. പേ​ര് കേ​ട്ടാ​ൽ ആ​ശു​പ​ത്രി​യി​ൽ കു​റ്റി​യ​ടി​ച്ചു കി​ട​ന്ന് സ​ർ​ജ​റി ചെ​യ്യു​ന്ന ആ​ളാ​ണെ​ന്ന് തോ​ന്നും. പ​ക്ഷേ സം​ഗ​തി എം​ബി​ബി​എ​സ് അ​വ​സാ​ന വ​ർ​ഷം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തെ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം ചെ​യ്യു​ന്ന കു​ട്ടി​ക​ളാ​ണ്.

ആ​ശു​പ​ത്രി​യി​ലെ സ​ക​ല ഡ്യൂ​ട്ടി​യും ചെ​യ്ത് ത​ള​ർ​ന്ന്, പ​ല​പ്പോ​ഴും സ​ർ​ജ​റി​യു​ടെ സ്പെ​ല്ലിം​ഗ് വ​രെ മ​റ​ന്നു​പോ​കു​ന്ന പാ​വ​ങ്ങ​ൾ. ജീ​വ​നു​ള്ള മ​നു​ഷ്യ​നെ പോ​യി​ട്ട്, ഒ​രു കോ​ഴി​യെ​പ്പോ​ലും ഇ​വ​ർ ഈ ​ഘ​ട്ട​ത്തി​ൽ ഒ​റ്റ​യ്ക്ക് സ​ർ​ജ​റി ചെ​യ്യാ​റി​ല്ല.

ര​ണ്ടാ​മ​ത്തേ​ത് അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ. കേ​ൾ​ക്കു​മ്പോ​ൾ വ​ലി​യൊ​രു ന്യൂ​റോ സ​ർ​ജ​ന്‍റെ​യോ കാ​ർ​ഡി​യാ​ക് സ​ർ​ജ​ന്‍റെ​യോ കൂ​ടെ നി​ന്ന് പ്ര​ധാ​ന​പ്പെ​ട്ട ഞ​ര​മ്പു​ക​ൾ മു​റി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​ളാ​ണെ​ന്ന് തോ​ന്നും.

എ​ന്നാ​ൽ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വ​ഴി സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക​യ​റു​ന്ന ഒ​രു സാ​ധാ​ര​ണ എം​ബി​ബി​എ​സ് ഡോ​ക്ട​റു​ടെ എ​ൻ​ട്രി ലെ​വ​ൽ ത​സ്തി​ക​യു​ടെ പേ​രാ​ണി​ത്.

പ​നി​വ​രു​ന്ന​വ​ർ​ക്ക് പാ​ര​സെ​റ്റാ​മോ​ൾ എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന ന​മ്മു​ടെ സ്വ​ന്തം പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഔ​ദ്യോ​ഗി​ക നാ​മ​മാ​ണ് ഈ ​അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ. പൊ​തു​വെ ഇ​വ​രും ശ​സ്ത്ര​ക്രി​യ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രാ​ണ്.

അ​ടു​ത്ത​ത് സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ളി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ. ഇ​വ​ർ സ​ർ​ജ​റി ചെ​യ്യും, ക​ത്തി​യും ക​ത്രി​ക​യും ഉ​പ​യോ​ഗി​ക്കും. പ​ക്ഷേ ഒ​രു ചെ​റി​യ വ്യ​ത്യാ​സ​മു​ണ്ട്; രോ​ഗി​ക്ക് ജീ​വ​നു​ണ്ടാ​കി​ല്ല. മ​രി​ച്ച ശ​രീ​ര​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തു​ന്ന​വ​രാ​ണി​വ​ർ.

അ​ല്ലാ​തെ ഐ​സി​യു​വി​ലോ തി​യേ​റ്റ​റി​ലോ കി​ട​ക്കു​ന്ന ജീ​വ​നു​ള്ള മ​നു​ഷ്യ​ന് അ​ന​സ്തേ​ഷ്യ കൊ​ടു​ക്ക​ണോ, സ​ർ​ജ​റി ചെ​യ്യ​ണോ എ​ന്നൊ​ക്കെ തീ​രു​മാ​നി​ക്കാ​ൻ ഇ​വ​ർ​ക്ക് യാ​തൊ​രു ക്ലി​നി​ക്ക​ൽ ട്രെ​യി​നിം​ഗും ല​ഭി​ച്ചി​ട്ടി​ല്ല.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഈ ​പ​റ​ഞ്ഞ എ​ല്ലാ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ​ക്കും അ​വ​രു​ടേ​താ​യ സു​പ്ര​ധാ​ന പ​ങ്കു​ണ്ട്. ആ​രു​ടെ​യും തൊ​ഴി​ൽ മ​റ്റൊ​രാ​ളേ​ക്കാ​ൾ താ​ഴെ​യു​മ​ല്ല. എ​ന്നാ​ൽ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​മ്പോ​ൾ, ആ ​നി​ർ​ദ്ദി​ഷ്ട സ്പെ​ഷ്യാ​ലി​റ്റി​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ക്ലി​നി​ക്ക​ൽ ഡോ​ക്ട​ർ​മാ​ർ ത​ന്നെ പാ​ന​ലി​ൽ ഉ​ണ്ടാ​കേ​ണ്ട​ത് നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്.

ജീ​വ​നു​ള്ള മ​നു​ഷ്യ​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ളും ചി​കി​ത്സാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും വി​ല​യി​രു​ത്തേ​ണ്ട​ത് അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ദി​വ​സ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ക​ണം. കാ​ര​ണം ക്ലി​നി​ക്ക​ൽ അ​നു​ഭ​വ​ത്തി​നാ​ക​ണം ഇ​ത്ത​രം മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ളി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കേ​ണ്ട​ത്.

-------------------------------------------------------------------

പ​യ്യ​ന്നൂ​രി​ലെ കു​ഞ്ഞി​ന്‍റെ ദാ​രു​ണ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും മാ​ധ്യ​മ വി​ചാ​ര​ണ​ക​ൾ​ക്കും പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്, സ്വ​ന്തം അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ചു​കൊ​ണ്ട് ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ എ​ഴു​തി​വ​ച്ച സെ​ൻ​സേ​ഷ​ണ​ലാ​യ ചി​ല വ​രി​ക​ളാ​ണ്.

ഇ​പ്പോ​ൾ അ​ന​സ്തേ​ഷ്യ ഡോ​ക്ട​ർ​മാ​രു​ടെ പ്രൊ​ഫ​ഷ​ണ​ൽ സം​ഘ​ട​ന ത​ന്നെ ഈ ​റി​പ്പോ​ർ​ട്ടി​നെ അ​പ​ല​പി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്റെ ശാ​സ്ത്ര​വി​രു​ദ്ധ​മാ​യ ക​മ​ന്‍റുക​ളാ​ണ് അ​വ​ർ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ഐസിയു​വി​ലോ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ലോ കി​ട​ക്കു​ന്ന ജീ​വ​നു​ള്ള ഒ​രു രോ​ഗി​ക്ക് എ​ന്ത് ചി​കി​ത്സ ന​ൽ​ക​ണ​മാ​യി​രു​ന്നു എ​ന്ന് മൃ​ത​ദേ​ഹം കീ​റി​മു​റി​ക്കു​ന്ന പോ​സ്റ്റ്മോ​ർ​ട്ടം ടേ​ബി​ളി​ലി​രു​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്മാ​രു​ടെ പ​ണി​യ​ല്ല.

എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ മെ​ഡി​ക്കോ-​ലീ​ഗ​ൽ കേ​സു​ക​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​ത്ത​രം ക്ലി​നി​ക്ക​ൽ വി​ധി​പ്ര​സ്താ​വ​ന​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല എ​ന്ന് മ​ന​സ്സി​ലാ​കും.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കേ​ര​ള​ത്തി​ലെ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യെ ഒ​ന്ന​ട​ങ്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ഒ​രു വി​വാ​ദം ഇ​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ഒ​രു അ​വ​യ​വ ദാ​താ​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ, ത​ല​യോ​ട്ടി​യി​ൽ ഒ​രു ബ​ർ ഹോ​ൾ ഇ​ട്ടി​രു​ന്നെ​ങ്കി​ൽ ആ ​ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്ന് ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ എ​ഴു​തി​വ​ച്ചു.

ജീ​വ​നു​ള്ള ഒ​രു രോ​ഗി​യു​ടെ ക്ലി​നി​ക്ക​ൽ അ​വ​സ്ഥ​യോ ന്യൂ​റോ സ​ർ​ജ​റി​യു​ടെ സ​ങ്കീ​ർ​ണ്ണ​ത​ക​ളോ മ​ന​സ്സി​ലാ​ക്കാ​തെ ന​ട​ത്തി​യ ആ ​ഒ​രൊ​റ്റ പ​രാ​മ​ർ​ശം മ​തി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ ഡോ​ക്ട​ർ​മാ​രെ മു​ഴു​വ​ൻ അ​വ​യ​വ​ക്ക​ച്ച​വ​ട​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കാ​ൻ.

ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ചി​കി​ത്സ​യ്ക്കി​ടെ രോ​ഗി​ക്ക് ആ​ക​സ്മി​ക​മാ​യു​ണ്ടാ​കു​ന്ന മ​രു​ന്നു​ക​ളോ​ടു​ള്ള അ​ല​ർ​ജി​യും മ​ര​ണ​വും ലോ​ക​ത്തെ​വി​ടെ​യും സം​ഭ​വി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ക്ലി​നി​ക്ക​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ വേ​ണ്ട​ത്ര യോ​ഗ്യ​ത​യി​ല്ലാ​തെ, ശ്വാ​സ​കോ​ശ​ത്തി​ലെ നീ​ർ​ക്കെ​ട്ട് മാ​ത്രം ക​ണ്ട് ഇ​തി​നെ മ​രു​ന്നി​ന്‍റെ ഓ​വ​ർ​ഡോ​സ് എ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ എ​ഴു​തി​വെ​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്.

അ​തു​പോ​ലെ, സ​ങ്കീ​ർ​ണ്ണ​മാ​യ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കി​ട​യി​ലെ മ​ര​ണ​ങ്ങ​ളി​ൽ നേ​ര​ത്തെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്ന് ഗൈ​ന​ക്കോ​ള​ജി പ്രോ​ട്ടോ​ക്കോ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തും ലാ​പ്രോ​സ്കോ​പ്പി ശ​സ്ത്ര​ക്രി​യ​ക​ളി​ലെ സ്വാ​ഭാ​വി​ക സ​ങ്കീ​ർ​ണ്ണ​ത​ക​ളെ പോ​സ്റ്റ്മോ​ർ​ട്ടം ടേ​ബി​ളി​ൽ വെ​ച്ച് മെ​ഡി​ക്ക​ൽ പി​ഴ​വാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തും അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്.

എ​ന്നാ​ൽ ആ​ശ്വാ​സ​ക​ര​മാ​യ ഒ​രു വ​സ്തു​ത, ഇ​ത്ത​രം അ​ശാ​സ്ത്രീ​യ​മാ​യ ഫോ​റ​ൻ​സി​ക് വ്യാ​ഖ്യാ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ എ​ടു​ത്ത ക്രി​മി​ന​ൽ കേ​സു​ക​ളെ​ല്ലാം ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​ക​ൾ ത​ന്നെ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട് എ​ന്ന​താ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ മ​രി​ച്ച രോ​ഗി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ശ്വാ​സ​കോ​ശ​ത്തി​ൽ ദ്രാ​വ​കം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​ർ​ക്കെ​തി​രെ എ​ടു​ത്ത ക്രി​മി​ന​ൽ കേ​സ് എ​ടു​ത്ത "ഡോ. ​സു​രേ​ഷ് ഗു​പ്ത' കേ​സി​ലെ ച​രി​ത്ര​പ​ര​മാ​യ വി​ധി​യി​ലൂ​ടെ സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കു​ക​യു​ണ്ടാ​യി.

ശ​രീ​ര​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ മാ​ത്രം വെ​ച്ച് ഒ​രു ഡോ​ക്ട​റു​ടെ ക്ലി​നി​ക്ക​ൽ പി​ഴ​വാ​യി അ​തി​നെ നേ​രി​ട്ട് വ്യാ​ഖ്യാ​നി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് കോ​ട​തി അ​സ​ന്ദി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കി. സ​മാ​ന​മാ​യി, ശ​സ്ത്ര​ക്രി​യാ വേ​ള​യി​ലെ തീ​രു​മാ​ന​ങ്ങ​ളെ പി​ന്നീ​ട് മ​റ്റൊ​രു രീ​തി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്ന ഹൈ​ൻ​ഡ്സൈ​റ്റ് ന്യാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്താ​ൻ പാ​ടി​ല്ല എ​ന്ന് കു​സും ശ​ർ​മ്മ കേ​സി​ലും കോ​ട​തി അ​സ​ന്ദി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ര​ണം എ​ങ്ങ​നെ​യു​ണ്ടാ​യി എ​ന്ന് ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ പ്രാ​ഥ​മി​ക ജോ​ലി. സു​പ്രീം കോ​ട​തി​യു​ടെ ജേ​ക്ക​ബ് മാ​ത്യു കേ​സി​ലെ വി​ധി​പ്ര​കാ​രം, ഒ​രു ചി​കി​ത്സാ പി​ഴ​വ് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ത​ത് സ്പെ​ഷ്യാ​ലി​റ്റി​യി​ലെ വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​ണ്; അ​ല്ലാ​തെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന ഡോ​ക്ട​റ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വി​ഡ്ഢി​ത്ത​ങ്ങ​ൾ ഇ​നി​യും ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തെ വി​ട്ടു​കൂ​ടാ.

സം​സ്ഥാ​ന​ത്തെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് ക​ർ​ശ​ന​മാ​യ ഒ​രു മെ​ഡി​ക്ക​ൽ ഓ​ഡി​റ്റ് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്മാ​ർ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ളി​ൽ എ​ന്തൊ​ക്കെ എ​ഴു​താം, ക്ലി​നി​ക്ക​ൽ കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ എ​ത്ര​ത്തോ​ളം ഇ​ട​പെ​ടാം എ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ മാ​ർ​ഗ്ഗ​രേ​ഖ​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്ക​ണം.

ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ക്ലി​നി​ക്ക​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ എ​ഴു​തി​വെ​ച്ച് ഒ​രു ഡോ​ക്ട​റു​ടെ ക​രി​യ​റും ആ​ശു​പ​ത്രി​യു​ടെ സ​ൽ​പ്പേ​രും ജ​ന​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ​യോ സ​മാ​ന നി​യ​മ​ങ്ങ​ളു​ടെ​യോ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന് കൃ​ത്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

വി​കാ​ര​ങ്ങ​ളെ​ക്കാ​ൾ ഉ​പ​രി​യാ​യി ശാ​സ്ത്ര​വും നി​യ​മ​വും ത​ന്നെ​യാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​വ​സാ​ന വാ​ക്കാ​കേ​ണ്ട​ത്.

Latest News

Corehub Up